അക്ഷരാഗ്നി സാഹിത്യവേദി

18/02

തെന്നൽ ചുണ്ടിൽ മെല്ലെ പാട്ടു മൂളും 
മുളം തണ്ടിനോട് പ്രണയം.. 
നീലവാനിൽ ചായം പൂശും 
എന്റെ വെണ്ണിലാവിനറിയാം..  

കണ്ടുണർന്നതോ....
ആ  നക്ഷത്രജാലകം

വിണ്ണിലഴകായ്    
പ്രണയമഴയായ് 
കുളിർമഞ്ഞിന്നൊഴുകി..  
മണ്ണിൻ നെഞ്ചിൽ 
പ്രണയമറിയാൻ..  
നിന്നിൽ അലിയാൻ... 
നിൻ നെഞ്ചമറിയാൻ.... 

തെന്നൽ ചുണ്ടിൽ പാട്ടു മൂളും 
മുളം തണ്ടിനോട് പ്രണയം... 
മെല്ലെ മെല്ലെ പ്രണയമായി 
പുണരുന്ന നേരമെല്ലാം... 

ആരോ അവൾ ആരോ.. 
മായാ മയൂരമായോ.. 
വിണ്ണിൽ നൃത്തമാടും.... 
മേഘപ്പൂക്കളായോ... 

താരക പൂവിലും നീ 
മാലകൾ കോർത്തുവോ... 
അമ്പിളിച്ചന്തവും നിൻ ചുണ്ടിൽ... 
ചുംബനം ചാർത്തിയോ.....  
കനവിൽ നിറയാൻ ഗാനാലാപനം... 
മനസ്സിൽ പ്രണയം 
പൂവിടും കാലമോ.. 

തെന്നലേ തെന്നലേ 
നീ പുൽകിടൂ പ്രണയമായ്... 
പ്രേമഗാനം തീർത്തിടാനായി 
ചുണ്ടിൽ ചേർന്നിടൂ... 
ഹൃദയവും ഹൃദയവും പാടാം .. 
പുല്ലാങ്കുഴൽ നാദമായ്.. 

വിനോദ് കെ. കണ്ണൻ /അക്ഷരാഗ്നി

Comments